ചേളാരി ഐഒസി പ്ലാന്റ് മാറ്റിസ്ഥാപിക്കണം; സമീപവാസികള്‍ സമരത്തിനൊരുങ്ങുന്നു

ചേളാരി ഐ ഒ സി പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി സമീപവാസികള്‍ സമരത്തിനൊരുങ്ങുന്നു. സുരക്ഷാ സൗകര്യങ്ങളില്ലാതെയാണ് പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് സമരം
100 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള നാലു ടാങ്കുകള്‍ സ്ഥാപിക്കുന്നതിനാണ് ഐ ഒ സി പഞ്ചായത്തില്‍നിന്ന് അനുമതി വാങ്ങിയത്.

ഇതിന് മറവില്‍ 150 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ആറു ടാങ്കുകള്‍ക്കൂടിസ്ഥാപിച്ച് അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. റെഡ് കാറ്റഗറി സുരക്ഷ ഒരുക്കേണ്ട പ്ലാന്റില്‍ അപകടമുണ്ടായാല്‍ പ്രാഥമികമായി വേണ്ട സൗകര്യങ്ങള്‍പ്പോലുമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ ഭീതിയിലാണ് ഇവര്‍ സമരത്തിനിറങ്ങുന്നത്. ജനസാന്ദ്രതയേറിയ ചേളാരിയില്‍ നിന്ന് പ്ലാന്റ് മാറ്റുന്നതിന് മുമ്പ് തൊഴിലാളികളെ പുനധിവസിപ്പിക്കണമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ഐ ഒ സി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News