ശബരിമല വിധി; വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് എം സ്വരാജ് എംഎല്‍എ

ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റദ്ധരിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ.

ഇടത് പക്ഷം വിശ്വാസികള്‍ക്ക് എതിരല്ലെന്നും ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അവസരവാദ സമരങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

നെടുങ്കണ്ടത്ത് നടക്കുന്ന ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.  സതി നിര്‍ത്തലാക്കിയപ്പ‍ഴും സമരം നടന്നിരുന്നുവെന്നത് ഓരോരുത്തരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനം ഇന്ന് സമാപിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News