കെഎസ്‌യു പ്രവര്‍ത്തനം പിരിവ് മാത്രമായി ചുരുങ്ങുന്നു; കലാലയ തെരഞ്ഞെടുപ്പിലെ കൂട്ട തോൽവിയുടെ പശ്ചാത്തലത്തില്‍ കെഎസ്‌യുവില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

കെ.എസ്.യു കൊല്ലം ജില്ലാ നേതൃയോഗം എ ,ഐ ഗ്രൂപുകൾ ബഹീഷ്കരിച്ചു.
കലാലയ തെരഞ്ഞെടുപ്പിലെ കൂട്ട തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പട്ടാണ് ബഹീഷ്കരണം. പിരിവ് മാത്രമായി പ്രവർത്തനം ചുരുങ്ങിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

16 അംഗകമ്മിറ്റിയിൽ 9 പേർ പങ്കെടുത്തു ഇതിൽ 7 പേർ ബഹീഷ്കരിച്ചു കെ.മുരളീധര വിഭാഗം ജില്ലാ പ്രസിഡന്റ് വിഷ്ണുവിജയൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ ഉൾപ്പടെ യോഗം ബഹീഷ്ക്കരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ കോളേജിലും കെ.എസ്.യുവിന് സ്ഥാനാർത്ഥികളുണ്ടായിരുന്നു എന്നാൽ ഇക്കുറി എല്ലാ കോളേജിലും നോമിനേഷൻ സമർപ്പിക്കാൻ പോലും സാധിച്ചില്ലെന്നും,ജില്ലാ പ്രസിഡന്റിന്റെ കഴിവ് കേടാണ് കെ.എസ്.യു ജില്ലയിൽ തകരാൻ കാരണമെന്നും കെ.എസ്.യു എ,ഐ.ഗ്രൂപുകൾ ആരോപിച്ചു.

ജില്ലാ കമ്മിറ്റിയിൽ തീരുമാനിക്കുന്നത് നടപ്പിലാക്കുന്നില്ല പിരിവ് മാത്രമാണ് കൃത്യമായി നടത്തുന്നതെന്നും ജില്ലയിലെ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പിരിവ് നടത്തിയതായി ബഹീഷ്കരിച്ചവർ,ആരോപിക്കുന്നു.

ഡിസിസിയിൽ ചേർന്ന യോഗം കയ്യാങ്കളിയിലേക്ക് നീങിയതോടെ എ.ഐ.ഗ്രൂപ്പ് യോഗം ബഹീഷ്കരിച്ചിറങ്ങി. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്താണ് രാജിവെക്കേണ്ടതെന്നായിരുന്നു വിഷ്ണു വിജയന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel