മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; രേഷ്മയ്ക്ക് നേരെ ഭീഷണി

കണ്ണൂര്‍ : മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കുനേരെ ഭീഷണി.
തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞതായി രേശ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു’; രേശ്മ പറഞ്ഞു

ഒരു കാരണവശാലും ശബരിമലയിലെത്തി മലചവിട്ടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞതായി അവര്‍ വിശദീകരിച്ചു. വിശ്വാസികളായ പെണ്‍ സമൂഹം തന്റെ തീരുമാനത്തെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നു രേശ്മ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here