ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി; വീഡിയോ വെെറല്‍

പാമ്പിനെ പേടിയില്ലാത്തവര്‍ വളരെ കുറവാണ്. സംസാരിച്ചുകൊണ്ടിരിക്കെ മുന്നിൽ ഒരു പെരുമ്പാമ്പ് വീണാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ചൈനയിലെ നാനിങ് പട്ടണത്തിലെ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് സംഭവം. ജീവനക്കാരുടെ യോഗം നടക്കുന്നിടത്തേയ്ക്ക് അപ്രതീക്ഷിതമായി പാമ്പ് വീ‍ഴുകയായിരുന്നു.

മേൽക്കുരയുടെ മുകളില്‍ നിന്നാണ് പെരുമ്പാമ്പ് താ‍ഴേക്ക് വീണത്. ജീവനക്കാര്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here