കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന ബിജെപി തെലങ്കാനയില്‍ ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു.
അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക. പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി എസ് എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു..
രാഷ്ട്രീയ മുതലെടുപ്പിനായി കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ സംഘപരിവാര്‍ എതിര്‍ക്കുന്നതിനിടയിലാണ് ഇതിനു വിപരീതമായ നിലപാടുമായി തെലങ്കാന ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമെന്യെ ശബരിമല ദര്‍ശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ ബിജെപി നേതൃത്വം എത്തിയത് .
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സൗജന്യയാത്രയില്‍നിന്ന് ഒഴിവാക്കുമെന്ന് പ്രകടനപത്രികയില്‍ പറയില്ല. പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യയാത്രക്കുള്ള സൗകര്യമൊരുക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്
Get real time update about this post categories directly on your device, subscribe now.