‘ബിജെപി ശബരിമലയെ അയോധ്യയാക്കാൻ ശ്രമിക്കുന്നു; ബിജെപി ശ്രമം മത സംഘർഷമുണ്ടാക്കാന്‍’; ചെന്നിത്തലയുടെ മൃദു ബിജെപി നയത്തെ തള്ളി മുല്ലപ്പള്ളി

ശബരിമലയെ സംഘർഷഭൂമിയാക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.സമവായത്തിലൂടെ മാത്രമെ വിധി നടപ്പാക്കാനാവൂ. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം.മത സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

സംഘർഷത്തിലൂടെ വോട്ട് കിട്ടുക എന്ന അപലപനീയമായ രാഷ്ട്രീയ സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്.ബിജെ പി ശബരിമലയെ അയോധ്യയാക്കാൻ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു.

ആർ എസ് എസിന്റെ നാമജപയാത്ര യിൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നാണ് ചെന്നിത്തല കോഴിക്കോട് പറഞ്ഞത്. ഇതിനെത്തള്ളിയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.

ശബരിമല വിനോദസഞ്ചാര കേന്ദ്രമല്ല.ആചാരം ലംഘിക്കുക എന്ന് പറഞ്ഞാൽ നിയമം കൈയിലെടുക്കലാണ്.ഇപ്പോൾ ശബരിമലയിലേയ്ക്ക് പോകാനൊരുങ്ങുന്നവർ സംഘർഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്.അതിനെ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News