രാജാവിന്‍റെ മകന്‍ തകര്‍ക്കുന്നു; അച്ഛനെ പോലെ സൂപ്പര്‍ സ്കില്ലുമായി റോണോ ജൂനിയര്‍; വീഡിയോ

യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലെത്തന്നെ ഗോളടി മികവുമായി മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. യുവന്‍റസിന്‍റെ ജൂനിയര്‍ ടീമില്‍ കളിക്കുന്ന ജൂനിയര്‍ ക്രിസ്റ്റ്യാനോ ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ സീരി എ മത്സരത്തില്‍ രണ്ട് ഗോളുകളാണ് നേടിയത്.

എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് ഒറ്റക്ക് മുന്നേറിയ ജൂനിയര്‍ ക്രിസ്റ്റ്യാനോ പന്ത് അനായാസം വലയിലാക്കുകയായിരുന്നു. മകന്‍റെ ഗോള്‍ വേട്ടയുടെ വീഡിയോ ക്രിസ്റ്റ്യാനോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സീരി എ അരങ്ങേറ്റ മത്സരത്തില്‍ ലുസെന്‍റോയ്ക്കെതിരെ ജൂനിയര്‍ ക്രിസ്റ്റ്യാനോ ഹാട്രിക് അടക്കം നാല് ഗോളുകള്‍ നേടിയിരുന്നു.

മുമ്പ് റയല്‍ മാഡ്രിഡിന്‍റെ ജൂനിയര്‍ ടീമിലും ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിരുന്നു. ഈ സീസണിന്‍റെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്‍റസിലേക്ക് മാറിയതോടെ മകനേയും കൂടെ കൂട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel