‘രാജി വെച്ചവരെ തിരിച്ചെടുക്കില്ല; ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ ബാലിശം’; ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് ‘അമ്മ’

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭ വത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പൂര്‍ണമായും പിന്തുണച്ചും  സിനിമാ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ തള്ളിയും നടീനടൻമാരുടെ സംഘടനയായ ‘അമ്മ’.

സംഘടനയില്‍ നിന്നും രാജി വെച്ചു  പോയ നടിമാരെ  തിരിച്ചെടുക്കില്ലെന്നും അതാണ് അമ്മയുടെ തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍  അമ്മ  സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി.

തിരിച്ചെടുക്കണമെങ്കില്‍ അവര്‍ സ്വയം തെറ്റി തിരുത്തി തിരിച്ചുവരണം സംഘനയിലേക്ക് തിരിച്ചെടുക്കണമെന്ന്  അപേക്ഷിക്കണമെന്നും സിദ്ദിഖ് വ്യക്തമാക്കി.

ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ ബാലിശമാണെന്നും കഴിഞ്ഞ പത്തിന് ദിലീപ് രാജി കത്ത് നല്‍കിയെന്നും സിദ്ദിഖ് വ്യക്തമാക്കി.

മിടു ക്യാമ്പെയിന്‍ നല്ലതാണ്.  എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യരുത്.  ദിലീപിനെതിരെയാണ് ഇവര്‍ ആരോപണമുയര്‍ത്തുന്നത്, എന്നാല്‍ പ്രതി സുനില്‍ക്കുമാറിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഡബ്ല്യുസിസിയുടേത്, ഗൂഢാലോചനയാണ്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News