“പ്രായമായാൽ കിട്ടുന്ന വേഷങ്ങൾ ഒക്കെ ചെയ്യണം”രേവതിയെ പരോക്ഷമായി വിമര്‍ശിച്ച് കെപിഎസി ലളിത

കൊച്ചി: സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും പീഡനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാനൊന്നും ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടി കെപിഎസി ലളിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നടി എന്ന് വിളിച്ചത് അപമാനമായി എന്നുപറഞ്ഞ നടിക്ക് സിനിമയിൽ നിന്ന് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
പ്രായമായാൽ കിട്ടുന്ന വേഷങ്ങൾ ഒക്കെ ചെയ്യണം. മുമ്പ് ചെയ്തതു പോലുള്ള വേഷങ്ങള്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല. കിട്ടുന്ന വേഷം ചെയ്യണമെന്നും കിട്ടുന്നത് കൊണ്ട് സംതൃപ്തരാകണമെന്നും കെപിഎസി ലളിത പറഞ്ഞു.

തെറ്റുചെയ്തവർ വന്ന് മാപ്പു പറഞ്ഞ് ഞങ്ങള്‍ ചെയ്തത് തെറ്റിപ്പോ്യെന്ന് സമ്മതിച്ചാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്നും ക്ഷമ പറഞ്ഞിട്ട് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപി എ സി ലളിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here