അമ്മയില്‍ ഭിന്നത; അമ്മയുടെ ഒൗദ്യോഗിക വക്താവ് താനെന്ന് ജഗദീഷ്; ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമെന്ന് സിദ്ധിഖ്

നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ ഭിന്നത. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് തള്ളി സിദ്ധിഖ്.
ഒൗദ്യോഗിക വക്താവ് താനെന്ന് അവകാശ വാദവുമായി ജഗദീഷ്. ജഗദീഷിനെ തള്ളി സിദ്ധിഖ്. ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. താൻ നടത്തിയതാണ് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനമെന്നും സിദ്ദിഖ് കൊച്ചിയില്‍.

അമ്മ പ്രസിഡണ്ട്‌ മോഹൻലാലിനോട് ചർച്ച ചെയ്താണ് ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ്
ഇറക്കിയതെന്ന് ജഗദീഷ്. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കു ഇത് അയച്ചു കൊടുത്തിരുന്നെന്നും ജഗദീഷ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് ജഗദീഷിന്‍റെ വാർത്ത കുറിപ്പ് അറിയില്ലെന്നായിരുന്നു പറഞ്ഞത്.
ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel