ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് നിലപാട് തള്ളി മുൻ മന്ത്രി കടവൂർ ശിവദാസൻ. തന്ത്രിമാർ പറയുന്ന ആചാരങൾ ഹിന്ദു ധർമ്മമല്ലെന്നും അനാചാരങളെ എതിർക്കാർ ദൈവം സുപ്രീംകോടതിയായി അവതരിച്ചതാണെന്നും കടവൂർശിവദാസൻ പറഞ്ഞു.
വേദോപനിഷത്തുകളും വ്യാസനും വിവേകാനന്ദനും അപ്രസക്തമാവുകയും തന്ത്രിമാർ രൂപം കൊടുത്ത ആചാരങൾ ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കടവൂർ ശിവദാസൻ ചൂണ്ടികാട്ടി.
ദേവിയും ലക്ഷമിയും സരസ്വതിയും ഉൾപ്പെട്ട സ്ത്രീ ദൈവങൾ ഉള്ള രാജ്യത്ത് തത്വമസി എന്നു രേഖപ്പെടുത്തിയ അമ്പലത്തിൽ സ്ത്രീ കയറിയാൽ ദൈവത്തിനിഷ്ടപെടില്ല എന്ന വാദം എങനെ അംഗീകരിക്കുമെന്ന് കടവൂർ ശിവദാസൻ ചോദിച്ചു.
വേദകാലത്ത് ക്ഷേത്രങളൊ ആചാരങളൊ ഇല്ലായിരുന്നു.ബ്രാഹ്മണരൊഴികെ ആരും ക്ഷേത്രത്തിൽ കയറരുതെന്ന ആചാരം ചിത്തിരതിരുനാളിന്റെ കാലത്ത് തിരുത്തിയെന്നും ഇന്നു കോലഹലങൾ ഉണ്ടാക്കുന്നവർ ക്ഷേത്ര പ്രവേശന വിളമ്പരത്തെ കുറിച്ചെന്തു പറയുന്നുവെന്നും കടവൂർ ശിവദാസൻ ചോദിച്ചു.
ശബരിമല പ്രശ്നം ശരിയായ ആത്മീയതയിൽ നിന്ന് രാഷ്ട്രീയത്തിലേക്കു വഴിമാറിയെന്നും കടവൂർ ചൂണ്ടികാട്ടി.
Get real time update about this post categories directly on your device, subscribe now.