അനാഥ മൃതദേഹങ്ങൾ തോളിലേറ്റി സംസ്കരിച്ചിരുന്ന കൊല്ലം സ്വദേശി ജയചന്ദ്രന് എസ്എഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നടത്തി.
കൊല്ലത്ത് നടന്ന എസ്എഫ്ഐ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒന്നാമത്തെ വീടിന്റെ താക്കോൽദാനം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
പീപ്പിൾ ടിവിയുടെ പ്രേക്ഷകർ ഒരിക്കലും ശവം തോളിലേറ്റി അന്തി കർമ്മങളോടെ സംസ്കാരം നടത്തുന്ന ജയചന്ദ്രനെ മറക്കില്ല.ഈ കാഴ്ചയാണ് എസ്.എഫ്.ഐയുടെ സഹായ ഹസ്ഥം നീളുന്നതിന് ഇടയാക്കിയത്.
കഴിഞ്ഞ വർഷം കൊല്ലം എസ്.എൻ.കോളേജിലെ സിസേറിയൻ ചെയ്യാത്ത കൂവലുകൾ എന്ന മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ജയചന്ദ്രൻ വീടെന്ന സ്വപ്നം വിദ്യാർത്ഥികളോട് പങ്കുവച്ചത്.
കൊല്ലം നെടുങ്ങോലം ഒഴുകുപാറയിലാണ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലെ താത്കാലിക ജീവനക്കാരനായ ജയചന്ദ്രന് എസ്.എഫ്.ഐ വീട് നിർമ്മിച്ച് നൽകിയത്
മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെയും പ്രാദേശികവാസികളുടെയും സഹകരണ ത്തോടെയാണ് വീട് നിർമ്മിച്ചത്.ഒഴുകുപാറയിൽ നടന്ന ചടങ്ങിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മൽ അധ്യക്ഷനായി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ്,പ്രസിഡന്റ് വി.എ. വിനീഷ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശ് എം.സജി തുടങിയവർ പങ്കെടുത്തു.,
Get real time update about this post categories directly on your device, subscribe now.