മീ ടു; എംജെ അക്ബര്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് വിവിധ മാധ്യമ സംഘടനകള്‍

എം.ജെ.അക്ബര്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് വിവിധ മാധ്യമ സംഘടനകള്‍. അക്ബര്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നാണ് അദേഹത്തിനെതിരായ സ്ത്രീ പീഡന പരാതികളില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന് വുമണ്‍സ് പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ.

അതേ സമയം വനിത മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരായ മാനനഷ്ട കേസില്‍ എം.ജെ.അക്ബറിന്റെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തിയേക്കും.

വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ വുമണ്‍സ് പ്രസ് കോര്‍പ്പ്, പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ,പ്രസ് അസോസിയേഷന്‍,സൗത്ത് ഏഷ്യന്‍ വുമണ്‍സ് ഇന്‍ മീഡിയ എന്നീ സംഘടനകളാണ് സംയുക്തമായി അക്ബര്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

എഡിറ്റര്‍ എന്ന് നിലയില്‍ അക്ബറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി ഭീഷണിപ്പെടുത്താനുള്ള നീക്കം നിരാശാജനകമെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുന്ന അക്ബര്‍ സഹമന്ത്രിസ്ഥാനത്ത് തുടരുന്ന കാലത്തോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ നീതി പൂര്‍വ്വകമായ അന്വേഷണം നടക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരായ നടപടികള്‍ പോലും വിലകുറച്ച് കാണുന്നതാണ് മന്ത്രിയുടെ നിലപാട്.

അതേ സമയം എം.ജെ.അക്ബര്‍ മുതിര്‍ന്ന് മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ നല്‍കിയ മാനനഷ്ട കേസില്‍ ഇന്ന് ദില്ലി പട്യാല കോടതി മൊഴി രേഖപ്പെടുത്തും. ഐ.പി.സി 499,500 പ്രകാരം ക്രിമിനല്‍ നടപടി ക്രമമാണ് അക്ബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസ്ഥാപനമായ കരഞ്ജവാല ആന്‍ഡ് കമ്പനി വഴി നല്‍കിയ ഹര്‍ജിയില്‍ അക്ബറിന് വേണ്ടി 97 അഭിഭാഷകരാണ് ഒപ്പിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here