ഗോവയില്‍ 2 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. എംഎല്‍എമാരായ ദയാനന്ദ്‌ സോപ്‌തെ, സുഭാഷ്‌ ശിരോദ്‌കര്‍ എന്നിവര്‍
ദില്ലിയിലെത്തിയത്‌ അമിത്‌ ഷായുമായി കൂടിക്കാഴ്‌ചയ്‌ക്കാണെന്നാണ്‌
സുചനകള്‍.

ഭരണം തുലാസിലായിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം
വിലയിരുത്താന്‍ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ചേര്‍ന്നതിന്‌
പിന്നാലെയാണ്‌ എംഎല്‍എ മാര്‍ കോണ്‍ഗ്രസ്‌ വിടുന്നുവെന്ന വാര്‍ത്തകള്‍
വന്നതെന്നതും ശ്രദ്ധേയമാണ്‌.

ഭരണസ്‌തഭനം നിലനില്‍ക്കുന്ന ഗോവയില്‍ 16 എംഎല്‍എമാരെ മുന്‍നിര്‍ത്തി ഗോവയില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്‌ എംഎല്‍എമാര്‍ കാലുമാറിയാല്‍ തിരിച്ചടിയാകും. കഴിഞ്ഞ ദിവസം ചത്തീസ്‌ഗഡിലെ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ രാംദയാല്‍ ഉയിക്ക്‌ പാര്‍ട്ടി വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അതേസമയം ഗോവ നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന്‍ കോണ്‍ഗ്രസ്‌ ഇന്നലെ രാഷ്ട്രപതിക്ക്‌ കത്തയച്ചു