ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു; ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ സരിത നായര്‍ പരാതി നൽകി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർക്കെതിരെ സരിത നായര്‍ പരാതി നൽകി. ദക്ഷിണമേഖലാ എഡിജിപി അനിൽ കാന്തിനാണ് ആണ് പരാതി നൽകിയത്.

സോളാർ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവൻ ആണ് അനിൽ കാന്ത്. ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്ന് സരിതയുടെ മുൻ ആരോപണത്തിലാണ് പരാതി. കെ സി വേണുഗോപാൽ ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.

തന്നെ പീഡിപ്പിച്ചവരുടെ വിവരങ്ങളടങ്ങിയ 22 പേജുള്ള കത്ത് പോരാ എന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീഡിപ്പിച്ചവർ ക്കെതിരെ ഒറ്റക്കൊറ്റക്ക് ഇപ്പോൾ സരിത പരാതി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here