ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കും; വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയിലെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ സര്ക്കാര്‍ നിയമനിര്‍മാണം നടത്തില്ല. നിയമം കയ്യിലെടുക്കാന് ആരേയും അനുവദിക്കില്ലെന്നും ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സുരക്ഷ നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുവപ്പുനാട ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ഉപദേശക സമിതിയും നിര്‍വാഹക സമിതിയും രൂപീകരിക്കും.

മുഖ്യമന്ത്രി ഉപദേശക സമിതിയുടെ ചെയര്‍മാനാകും . പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സമിതിയില്‍ അംഗങ്ങളാകും, .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News