ശബരിമല സ്ത്രീപ്രവേശനം: വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു; ബസില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു; നിലയ്ക്കലില്‍ അക്രമം അ‍ഴിച്ച് വിട്ട് പ്രതിഷേധക്കാര്‍

ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ നിലയ്ക്കലില്‍ അക്രമം അ‍ഴിച്ച് വിടുന്നു.  കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു.

പമ്പയിലേക്കു വന്ന രണ്ട് മാധ്യമവിദ്യാര്‍ഥിനികളെയാണ് തടഞ്ഞത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരേയും പമ്പയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കടത്തിവിട്ടില്ല.

നാളെ ശബരിമല നട തുറയ്ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ അവിടെയെത്തുന്ന വനിതകള്‍ക്കെതിരെ അതിക്രമം നടത്തുന്നത്.

അതേസമയം ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here