ഗര്‍ബ ഡാൻസിനൊപ്പം ചുവടുവെച്ച് പുരോഹിതന്‍; ആഘോഷമാക്കി സോഷ്യൽ മീഡിയ

ആയിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയാണ് ഡോൺ ബോസ്‌കോ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഗര്‍ബ ഡാന്‍സിന് പുരോഹിതൻ ക്രിസ്പിനോ ചുവടുകൾ വച്ചത്. നവരാത്രിയോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ഇടവകയാണ് മത സൗഹാർദ്ദം വിളിച്ചോതി ‘ദാണ്ഡിയാ ധമാക്കാ’ സംഘടിപ്പിച്ചത്.

ഡോൺ ബോസ്‌കോ സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയായ പുരോഹിൻ മുംബൈയിലെ നവരാത്രി ഉത്സവത്തെ ജനകീയമാക്കുകയായിരുന്നു. സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന കാണികൾ അപൂർവമായി വീണു കിട്ടിയ അവസരത്തെ സ്മാർട്ട് ഫോണിലൂടെ ഒപ്പിയെടുത്താണ് സന്തോഷം പങ്കു വച്ചത് .

പരമ്പരാഗത നൃത്ത ചുവടുകൾക്കൊപ്പം പാറി പറന്ന ളോഹയും ആകർഷകമായ ചലനങ്ങളും വിസ്മയം തീർത്തതോടെ സമൂഹ മാധ്യമങ്ങളിലും തത്സമയ കാഴ്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here