ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് മോശം പരാമര്‍ശം; മലയാളി ജീവനക്കാരനെ പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ്

ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി സോഷ്യല്‍മീഡിയയിലൂടെ മോശം പരാമാര്‍ശം നടത്തി പ്രചരിപ്പിച്ച റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.

ദീപക് പവിത്രന്‍ എന്നയാളെയാണ് ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടത്.

സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ ലുലു അടുത്തിടെ പുറത്താക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ നിയമസംവിധാനങ്ങള്‍ക്ക് വിരുദ്ധമായി സോഷ്യല്‍മീഡിയയിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News