ദിലീപിനെതിരെ സിദ്ദിഖിന്റെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നടന്‍ സിദ്ദിഖിന്റെ മൊഴി.

ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി തന്നോട് പറഞ്ഞിരുന്നതായാണ് സിദ്ദിഖിന്റെ മൊഴി. ദിലീപ് പറഞ്ഞതനുസരിച്ച് ഏതെങ്കിലും സംവിധായകന്‍ നടിക്ക് അവസരം നിഷേധിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് പറയട്ടെ എന്നായിരുന്നു സിദ്ദീഖ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വെല്ലു വിളിച്ചത്.

ഇത്തരത്തില്‍ സിദ്ദിഖ് കഴിഞ്ഞ ദിവസം നടത്തിയ വെല്ലുവിളി ഇരട്ടത്താപ്പാണെന്ന് തെളിയിക്കുന്ന മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്.

അന്വേഷണ സംഘത്തിന് സിദ്ദീഖ് നല്‍കിയ മൊഴി ഇങ്ങനെ:

ആക്രമിക്കപ്പെട്ട നടിയുമായി താന്‍ സംസാരിച്ചിരുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി തന്നോട് പറഞ്ഞു. ഇക്കാര്യം ദിലീപിനോട് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇക്ക ഈ വിഷയത്തില്‍ ഇടപെടേണ്ടെന്ന് ദിലീപ് പറഞ്ഞു. തികച്ചും വ്യക്തിപരമായ കാര്യമാണിതെന്നും ദിലീപ് പറഞ്ഞതായും സിദ്ദീഖ് മൊഴി നല്‍കി.

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് സിദ്ദിഖ് പോലീസിന് നല്‍കിയത്.

ഇതെല്ലാം മറച്ചുവെച്ചാണ് സിദ്ദിഖ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വെല്ലുവിളി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞുമാറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News