സ്ത്രീകളെ വലിച്ചുകീറണമെന്ന പരാമര്‍ശത്തില്‍ മാപ്പെഴുതി നല്‍കി കൊല്ലം തുളസി; ആവേശത്തില്‍ പറ്റിയ അബദ്ധമാണ് സംഭവിച്ചതെന്ന് തുളസി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ വനിതാ കമീഷന് മാപ്പെഴുതി നല്‍കി നടന്‍ കൊല്ലം തുളസി.

ആവേശത്തില്‍ പറ്റിയ അബദ്ധമാണ് സംഭവിച്ചതെന്ന് കൊല്ലം തുളസി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്നും കേസില്‍ വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുമാണ് ചവറയില്‍ ബിജെപി യോഗത്തില്‍ കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here