ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ; തൊ‍ഴില്‍ സമത്വം ഉറപ്പു വരുത്തണം; മന്ത്രി കെകെ ശൈലജ

WCC അംഗങ്ങൾക്ക് സർക്കാരിന്‍റെ പൂർണ്ണ പിന്തുണയെന്ന് മന്ത്രി കെ ക ശൈലജ. ഇവർക്ക് തൊ‍ഴിൽ സമത്വം ഉറപ്പു വരുത്തണം.

KPAC ലളിതയുടെ നിലപാടിനോട് സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, WCC അംഗങ്ങൾ സിനിമ മേഖലയിലെ പ്രശ്നങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തി.

വിമെൻ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ ബീനപോൾ, വിധു വിൻസെന്‍റ് എന്നിവരാണ് മന്ത്രി കെ കെ ശൈലജയെ കണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ധരിപ്പിച്ചത്.

തൊ‍ഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചായിരുന്നു കൂടിക്കാ‍ഴ്ച. WCCക്ക് സർക്കാരിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്ന് മന്ത്രി കെ കെ ശൈലജ കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

WCC അംഗങ്ങ‍ൾക്കെതിരായി KPAC ലളിത സ്വീകരിച്ച നിലപാടിനോട് സർക്കാരിന് യോജിപ്പിച്ചിലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ സെറ്റുകളിൽ ഉള്‍പ്പെടെ പരാതി പരിഹാര സെല്ല് ആരംഭിക്കണം.

ഇത്തരത്തിൽ തീരുമാനമെടുത്ത ആഷിഖ് അബുവിന്‍റെ നിലപാടിനെയും സർക്കാർ സ്വാഗതം ചെയ്തു.

തൊ‍ഴിൽ ഇടങ്ങളിലെ സ്ത്രീപീഡന വിഷയത്തിൽ സർക്കാരിന്‍റേതായ പരാതി പരിഹാര സെല്ല് ആരംഭിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സെല്ലിന് സിവിൽ കോടതിയുടെ അധികാരമുള്ളതുകൊണ്ട് പൊലീസിന്‍റെ ഉൾപ്പെടെ സഹായം തേടിക്കൊണ്ട് നടപടിയെടുക്കാൻ സാധിക്കും.

ശബരിമല വിഷയത്തിൽ വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ് എവിടെയും സ്ത്രീകൾക്ക് വേർതിരിവില്ല.

എന്നാൽ, വിശ്വാസികളെ ദ്രോഹിക്കുന്നനിലപാടല്ല സർക്കാരിനുള്ളതെന്നും മന്ത്രി കെ കെ ശൈലജ വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here