ശബരിമല വിഷയം മുന്‍നിര്‍ത്തി കേരളത്തിന്‍റെ മതേതര മനസ് തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി

ശബരിമല വിഷയം മുന്‍നിര്‍ത്തി കേരളത്തിന്‍റെ മതേതര മനസ് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് ഇത് അനുവദിച്ച് കൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിശ്വാസമാണ് ഭരണഘടനയെക്കാള്‍ വലുതെന്ന് പറയുന്നവര്‍ അതിലെ അപകടം മനസിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

വിശ്വാസികള്‍ക്കിടയില്‍ എല്‍ഡിഎഫിനെയും എല്‍ഡിഎഫ് സര്‍ക്കാറിനെയും ഒറ്റപ്പെടുത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്.

ഏതൊരാള്‍ക്കും അയാളുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജിവിക്കാനുള്ള അധികാരമാണ് മതനിരപേക്ഷത ഉറപ്പുനല്‍കുന്നത്.

കോടതി വിധി ആര്‍എസ്എസ് ആദ്യം സ്വാഗതം ചെയ്യുകയും പിന്നീടും സര്‍ക്കാരിനെതിരെ ജനങ്ങളെ തൊരുവിലിറക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാടെടുക്കുന്നത്. സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരം ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണെന്ന് കണ്ടാണ് കോടതി അത് റദ്ദാക്കിയത്.

സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്നതാണ് സര്‍ക്കാര്‍ നിലപാട് അത്കൊണ്ട് റിവ്യൂ ഹര്‍ജിക്ക് പ്രസക്തിയില്ല.

സ്ത്രീക്കും പുരുഷനെപോലെ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാറിനെ തെറിപറഞ്ഞും കുറ്റപ്പെടുത്തിയും മറ്റേതെങ്കിലും തരത്തില്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞുകൊണ്ടോ സര്‍ക്കാറിന്‍റെ തീരുമാനം മാറ്റാന്‍ സാധിക്കില്ല.

കോണ്‍ഗ്രസില്‍ രൂഢമൂലമായ ആര്‍എസ്എസ് മനസാണ് പ്രക്ഷോഭത്തിലൂടെ മനസിലാവുന്നത്. എല്ലാ സാമൂഹിക പരിഷ്കരണങ്ങളും ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് നടപ്പിലാക്കപ്പെട്ടത്.

ആര്‍എസ്എസിന്‍റെ പ്രക്ഷോഭത്തില്‍ പോയാല്‍ കൊടിയില്ലാതെ കോണ്‍ഗ്രസുകാര്‍ പോയാല്‍ വ‍ഴിയെ അവര്‍ ബിജെപിയാകും എന്നത് കോണ്‍ഗ്രസ് കണ്ടോളണം.

ഇക്കൂട്ടരുടെ ഭരണഘടനയോടുള്ള നിലപാടും കോണ്‍ഗ്രസുകാര്‍ ഒാര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News