വിഎസ് ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേരിൽ കേരള ട്വൻറി 20 ക്രിക്കറ്റ് ഫെഡറേഷൻ പണം തട്ടിയെടുത്തതായി പരാതി

വിഎസ് ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേരിൽ കേരള ട്വൻറി 20 ക്രിക്കറ്റ് ഫെഡറേഷൻ പണം തട്ടിയെടുത്തതായി പരാതി.

നാൽപ്പതോളം പേരിൽ നിന്നായി പത്ത് ലക്ഷം രൂപ ഫെഡറേഷൻ തട്ടിയെടുത്തെന്നാരോപിച്ച് താരങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഒത്തുതീർപ്പിന് വഴങ്ങാത്തതിനെ തുടർന്ന് തങ്ങൾക്കെതിരെ ഭീഷണിയുള്ളതായും താരങ്ങൾ പറഞ്ഞു. സർദാർ വല്ലഭായി പട്ടേൽ ടൂർണമെന്‍റിന്‍റെ പേരിലാണ് 2018 മെയ് മാസം കേരള ട്വൻറി 20 ക്രിക്കറ്റ് അസോസിയേഷൻ 25,000 രൂപ വീതം വാങ്ങിയത്.

പത്രത്തിൽ പരസ്യം കണ്ട് നാൽപതോളം പേർ ടൂർണമെൻറ് പങ്കെടുക്കാൻ പണവുമായി അസോസിയേഷനെ ബന്ധപ്പെട്ടു.

മുൻ മന്ത്രി വിഎസ് ശിവകുമാർ, കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവി, തമ്പാനൂർ സതീഷ് എന്നിവർക്ക് ഇതിൽ പങ്കുള്ളതായി കളിക്കാരൻ ഒരാളായ എറണാകുളം സ്വദേശി പ്രിവീഷ് പറഞ്ഞു.

ഇവരുടെ പേരിലുള്ള ലെറ്റർപാഡും സംഘം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നാൽ ഇവരുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും പരാതി പിൻവലിക്കണമെന്നും ഭീഷണിപ്പെടുത്തി നിരവധി ഫോൺകോളുകളാണ് താരങ്ങളെ തേടിയെത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ യാണ് സമ്പൂർണം എന്ന നടത്തിയതെന്നും ഇവർ പറഞ്ഞു.

ഐപിഎല്ലിൽ ഉൾപ്പെടെ അവസരം ലഭിക്കാൻ ഇടയുണ്ടെന്നും സംഘം ഇവരെ തെറ്റിദ്ധരിപ്പിച്ചു. കെസിഎയുടെ പേരിൽ നടത്തിയ തട്ടിപ്പിനെതിരായി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News