മീടൂ; ഫൈറോസ് ഖാന്‍റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുണ്ടാവുമെന്ന് സൂചന

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടന(എന്‍.എസ്.യു.ഐ) ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന്‍ രാജിവച്ചതിന് പിന്നാലെ കൂടൂതൽ നേതാക്കൾക്കെതിരെ മീടു വെളിപെടുത്തൽ ഉണ്ടാകുമെന്ന് സൂചന.

ഫിറോസ് ഖാനിന് പിന്നാലെ കേരളത്തിൽനിന്നുള്ള ഒരു ദേശീയ നേതാവിനെതിരെയും പരാതി ഹൈക്കമാൻഡിന് ലഭിച്ചു എന്ന സൂചനയുണ്ട്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു me too വെളിപ്പെടുത്തലുണ്ടാകുമെന്ന ആശങ്ക എൻ എസ് യു ദേശീയ നേതൃത്വത്തിന് ഉണ്ട്.

രാജിവച്ച ദേശീയ പ്രസിഡന്റുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന ഇയാൾ പാലക്കാട്‌ ജില്ലയിലെ കെ എസ് യു പ്രവർത്തകയെ ഫോൺ വഴിയും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിക്കുകയും,

അപകടത്തിൽ കാലിൽ പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയായിരുന്ന വനിതാ പ്രവർത്തകയെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രധാന ആരോപണം.

രാഷ്ട്രീയ രംഗത്തുള്ള ഇയാളുടെ സ്വാധീനം ഉപയോഗിച്ച് നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് മാസങ്ങൾക്ക് മുന്നേ കെഎസ്‌യു പ്രവർത്തകർക്കിടയിൽ ആരോപണമുണ്ടായിരുന്നു.

എ ഗ്രൂപ്പിന്‍റെ പ്രധാനികളാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്ന ആരോപണവും ശക്തമാണ്. ഇടുക്കിയിലും കൊല്ലത്തും അടക്കം ഇയാൾക്കെതിരെ സമാനമായ ആരോപണം പലരും ചൂണ്ടിക്കാട്ടിയിരുന്നു.

പാലക്കാട്‌ സ്വദേശിനിയുടെ പരാതി പാർട്ടി ഘടകത്തിലെത്താതിരിക്കാൻ ഒരു യുവ MLA ഉൾപ്പെടെ ഉള്ളവർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. തൃശൂർ സ്വദേശിയായ കെഎസ്സ്‌യു സംസ്ഥാന നേതാവിന് പെൺകുട്ടി പരാതി നൽകിയിരുന്നു.

ദേശീയ നേതാവിനെതിരെ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നാണ് കെഎസ്സ്‌യു പ്രവർത്തകർ ആവശ്യപ്പെടുന്നത്.

ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാർത്ഥിനേതാവാണ് ഫൈറോസ് ഖാനെതിരെ എന്‍.എസ്.യു പ്രവര്‍ത്തകയായ യുവതിയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ നിന്നുള്ള യുവതി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലും ഫൈറോസിനെതിരേ പരാതി നല്‍കിയിരുന്നു.

ഇതേ തുടർന്ന് മൂന്നംഗ അന്വേഷണ കമ്മിഷനെ പരാതി അന്വഷിക്കാൻ ഏർപ്പെടുത്തുകയും കുറ്റക്കാരൻ എന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാൽ ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിയും വരെ ഫിറോസ് ഖാൻ സമയം നീട്ടി ചോദിക്കുകയും രാഹുൽ ഗാന്ധി അത് അംഗീകരിക്കുകയുമായിരുന്നു.

ഫൈറോസ് ഖാന്റെ സ്ഥാനം തെറിച്ചതിന് പിന്നാലെ വീണ്ടും മീടൂ ക്യാമ്പയിൻ എൻ.എസ് യു വിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News