ശബരിമല നട ഇന്ന് തുറക്കും; പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലക്കലും പമ്പയിലും സുരക്ഷ ശക്തമാക്കി പൊലീസ്. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സമരം നടത്തുന്ന പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി. സമരക്കാരെ പൂര്‍ണമായും പൊലീസ് ഒ‍ഴിപ്പിച്ചു. നിലക്കല്‍ പൂര്‍ണമായും പൊലീസ് ഏറ്റെടുത്തു. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

പമ്പ മേഖലകളിൽ പോലീസ് പട്രോളിങ് സംഘങ്ങളെയും സ്‌ട്രൈക്കർ സംഘങ്ങളെയും, വനിതാ പോലീസ്കാരെയും നിയോഗിച്ചിട്ടുണ്ട്.ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ,കർശന നടപടിയെടുക്കുകയാണ് പൊലീസ്.

റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും അദ്ദേഹം നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News