വാഹനാപകടം:നഷ‌്ടപരിഹാരമായി 1.22 കോടി വിധിച്ചു

വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ എഞ്ചിനിയറുടെ കുടുംബത്തിന‌് നഷ‌്ട പരിഹാരമായി 12246000 രൂപ തിരുവനന്തപുരം എംഎസിടി കോടതി വിധിച്ചു.

സെന്റർ ഫോർ ഡെവലപ്പ‌്‌്മെന്റ‌് അഡ്വാൻസ‌്ഡ‌് കംപ്യൂട്ടിങ്ങിലെ (സിഡാക‌്) സീനിയർ എഞ്ചിനിയറായിരുന്ന പേരൂർക്കട എൻസിസി റോഡ‌് ജിഎസ‌്എസ‌്എൻആർഎ 106 അമൂല്ല്യയിൽ എസ‌് എൻ വിഷ‌്ണുപ്രസാദിന്റെ ആശ്രിതർക്കാണ‌്ശ്രീറാം ജനറൽ ഇൻഷൂറൻസ‌് കമ്പനി നഷ‌്ട പരിഹാരം നൽകണമെന്ന‌് ജഡ‌്ജി കെ ഇ സാലിഹ‌് വിധിച്ചത‌്.

ബൈക്കിൽ സഞ്ചരിക്കവെ പാളയത്തുവെച്ച‌് 2015 ജനുവരി 23ന‌് രാത്രി 10.45ഓടെ ലൊറി ഇടിച്ചാണ‌് മുപ്പതുകാരനായ വിഷ‌്ണു പ്രസാദ‌് കൊല്ലപ്പെട്ടത‌്. വിഷ‌്ണുപ്രാസദിന്റെ കുടുംബത്തിനുവേണ്ടി അഡ്വക്കറ്റുമാരായ ഹെൻട്രി തോമസ‌്, സർജിൻ തോമസ‌്, ആശ സർജിൻ എന്നിവർ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News