പയ്യന്നൂരില്‍ വാഹനാപകടം മൂന്നു പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്കേറ്റു

കണ്ണൂർ: പയ്യന്നൂർ എടാട്ട് ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശി ബിന്ദുലാൽ(43),മക്കളായ തരുൺ(16),ദിയ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന 5 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പുലർച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മൂകാംബികയിലേക്കു പോകുകയായിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here