പൊലീസ് കനത്ത നടപടിയിലേക്ക്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

ശബനരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം അക്രമണ സ്വഭാവത്തിലേക്ക് കടന്നതിനെത്തുടര്‍ന്ന് പൊലീസ് നടപടികള്‍ ശക്തമാക്കുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ് പൊലീസ്.

ശബരിമലയിലേയ്ക്ക് ദര്‍ശനത്തിനായി എത്തിയ സ്ത്രീകളെ,തടഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.

സ്ഥലത്തെ സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്നു നീക്കി വനിതാ ഭക്തര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ മാധ്യമ പ്രവര്‍ത്തക എത്തിയ കാര്‍ പ്രതീഷേധക്കാര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പമ്പയില്‍ നിന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel