നവ കേരള നിര്‍മാണം; ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയെന്ന് കോടിയേരി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള കടുത്ത അനീതിയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ നാനാഭാഗത്തു നിന്നും സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുകയുണ്ടായി എന്നാല്‍ അതുകൊണ്ടുമാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ല.

ഈ സാഹചര്യത്തിലാണ്‌ പരമാവധി ധനസഹായം ലക്ഷ്യമിട്ട്‌ മന്ത്രിമാര്‍ വിദേശത്തേയ്‌ക്ക്‌ പോകാന്‍ തീരുമാനിച്ചത്‌. നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സംഭാവനകള്‍ സ്വീകരിച്ചിരുന്നു.

വൈര്യനിരാതന ബുദ്ധിയോടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്‌.

കേരളത്തോടുള്ള ഈ വെല്ലുവിളി ഏറ്റെടുത്ത്‌ കേരളത്തെ പുനര്‍നിര്‍മ്മിയ്‌ക്കാനുള്ള എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ കരുത്ത്‌ പകരണമെന്ന്‌ ലോകത്തെമ്പാടുമുള്ള മലയാളികളോടും കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here