പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരുടെ പരുക്കുകള്‍ ഗുരുതരമാണ്.

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ എട്ടംഗകുടുംബമാണ് അപകടത്തില്‍ പെട്ടത്. ബിന്ദുലാല്‍, മകള്‍ ദിയ, ബിന്ദുലാലിന്റെ സഹോദരിയുടെ മക്കളായ തരുണ്‍, ഐശ്വര്യ എന്നിവര്‍ അപകടത്തില്‍ മരിച്ചു. ബിന്ദു ലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, മകള്‍ നിയ, സഹോദരി ബിംബിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നിയയുടെ പരുക്ക് ഗുരുതമല്ല. ഇവരെ പരിയാരം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്.

കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. ടാങ്കര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here