‘മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, നിവിന്‍ പോളി’: ഇവരില്‍ ആരാണ് പ്രിയതാരം?; റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു #WatchVideo

സംവിധായകന്റെ ആവശ്യത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന അഭിനേതാവാണ് നിവിന്‍ പോളി. പൂര്‍ണമായ ആത്മാര്‍പ്പണത്തോടെയാണ് നിവിന്‍ കായകുളം കൊച്ചുണ്ണിയില്‍ ഇഴുകിച്ചേര്‍ന്നത്.

ആയോധനകലകള്‍ സ്വായത്തമാക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കി. സിനിമയുടെ അവസാന മിനിക്കുപണിയില്‍വരെ നിതാന്തശ്രദ്ധ പുലര്‍ത്തിയ താരം കൂടിയാണ് നിവിന്‍.

ഇപ്പോഴിതാ, തന്റെ പ്രിയതാരം ആരാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തുന്നു.

‘ഞാന്‍ മോഹന്‍ലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും മഞ്ജു വാര്യര്‍ക്കൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയും സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നുന്നതും കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തോന്നുന്നതും നിവിന്‍ പോളിക്കൊപ്പമാണ്.’- റോഷന്‍ പറയുന്നു.

തന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതും കായംകുളം കൊച്ചുണ്ണിയാണെന്ന് റോഷന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News