രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടില്ലെന്നറിയിച്ചത്. തനിക്കെതിരെ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്താണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

വിവിധ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിശ്വാസികളെ ഭിന്നിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്നാരോപിച്ച് അമ്പലപ്പു‍ഴ സ്വദേശിയാണ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നത്.

പരാതിയില്‍ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here