ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെ സംഘടിതആക്രമണം; നാലു വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം; വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും സംഘപരിവാറിന്റെ അഴിഞ്ഞാട്ടം

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാറിന്റെ സംഘടിതആക്രമണം.

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിവിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News