ശബരിമല അക്രമികള്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് നിലയ്ക്കലിലും പമ്പയിലും അക്രമം അ‍ഴിച്ചുവിട്ട അക്രമി സംഘത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സരിതാ ബാലന്‍, പൂജാ പ്രസന്ന, രാധിക, മൗഷ്മി, സ്നേഹ കോശി എന്നീ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചമുതല്‍ അക്രമത്തിലേക്ക് മാറുകയായിരുന്നു.

റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും വനിതാ റിപ്പോര്‍ട്ടര്‍മാരെ കെഎസ്ആര്‍ടിസി വാഹനത്തില്‍ നിന്നും കാറില്‍ നിന്നും ഉള്‍പ്പെടെ വലിച്ചിറക്കി മര്‍ദ്ധിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ എെപാടും ഫോണും ഉള്‍പ്പെടെ അക്രമികള്‍ കവര്‍ന്നതായും റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു.

കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും ഉള്‍പ്പെടെ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സിഎന്‍എന്‍ ന്യൂസ് 18, ആജ് തക്, റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, റിപ്പബ്ലിക് ടിവി, മാതകഭൂമി എന്നീ മാധ്യങ്ങളുടെ വാഹനങ്ങളും ക്യാമറയും ഉള്‍പ്പെടെ എറിഞ്ഞ് തകര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here