ശബരിമലയില്‍ കമാന്‍ഡോകള്‍ ഇറങ്ങും; സംഘപരിവാര്‍ ആക്രമണം തുടരുന്നു

തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കമാന്‍ഡോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

കൂടാതെ രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍ എന്നിവരെയും നിയോഗിക്കും. ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

100 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ നിലവില്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെജി സൈമണ്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്പി വി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ എന്നിവരെയും ഉടന്‍ നിയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News