ശബരിമല ദര്‍ശനത്തിനായി മാലയിട്ട യുവതിയെ സ്വകാര്യ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്തു മാലയിട്ടതിന്‍റെ പേരില്‍ വിശ്വാസിയായ യുവതിയെ സ്വകാര്യ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

കൊല്ലം സ്വദേശി അര്‍ച്ചനയെ ലോയ്ഡ് എന്ന ഇലക്ട്രോണിക്‌സ് കമ്പനിയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് ഭീഷണി ഉണ്ടെന്ന് കൂട്ടുകാരി ബിന്ദു പീപ്പിളിനോട് പറഞ്ഞു.

10 നും 50 നും ഇടയ്ക്കു പ്രായമുള്ള യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീകോടതി ഉത്തരവ് പുറത്തു വന്നതോടെ കോഴിക്കോട് നിന്നും വിശ്വാസികളായ 30 ലധികം സ്ത്രീകളാണ് മാലയിട്ടു ശബരിമലക്ക് പോകാനൊരുങ്ങുന്നത്.

ഇവരില്‍ ഒരാളായ കൊല്ലം സ്വദേശി അര്‍ച്ചന എന്ന വിശ്വാസിയായ പെണ്‍കുട്ടിക്കാണ് ജോലി ചെയുന്ന സ്ഥാപനത്തില്‍ നിന്നും നടപടി നേരിടേണ്ടി വന്നത്.

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ലോയ്ഡ് എന്ന ഇലക്ട്രോണിക്‌സ് കമ്പനിയുടെ സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍.

കൊല്ലം സ്വദേശിയാണ് അര്‍ച്ചന. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടത്.

ഇതിന്റ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി കൊണ്ടുള്ള ഉത്തരവ് വന്നതെന്ന് സുഹൃത്തായ ബിന്ദു പറഞ്ഞു.

ലോയ്ഡ് കമ്പനി സ്റ്റാഫ് ആയ അര്‍ച്ചന കോഴിക്കോട്ടെ ഇലക്ട്രോണിക്‌സ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മലയിട്ടതിനെ തുടര്‍ന്ന് സ്ഥാപന മാനേജ്‌മെന്റ് ന്റെ ഭാഗത്തു നിന്നും ശക്തമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ഇതേ തുടര്‍ന്ന് ഇവര്‍ പൊതുസമൂഹത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. എത്രയൊക്കെ ഭീഷണിപ്പെടുത്തിയാലും മല ചവിട്ടാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ല എന്നും ബിന്ദു വ്യക്തമാക്കി.

വിശ്വാസികളായ കൂടുതല്‍ വനിതകള്‍ ശബരിമല ദര്‍ശനത്തിനായി മുന്നോട്ട് വരുന്നതായും ബിന്ദു പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here