ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും, വിശ്വാസികളായ അയ്യപ്പഭക്തരെ തടയുകയും ചെയ്തതിന് പിന്നില്‍ ആര്‍എസ്എസ് ,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

നിലയ്ക്കലില്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉളളപെട്ട ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹിന്‍റെ നേതൃത്വത്തില്‍.

വിശ്വസികള്‍ക്ക് നേരെ കയ്യേറ്റം നടത്തിയവരില്‍ കോണ്‍ഗ്രസിന്‍റെ മണ്ഡലം സെക്രട്ടറിയും. ആക്രമണത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നായിരുന്നു ഇരുപാര്‍ട്ടികളും പറഞ്ഞത് കളവെന്ന് തെളിയുകയായിരുണ്

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കുകയും, അവരെ കൈയ്യേറ്റം ചെയ്തിന് പിന്നില്‍ ആര്‍എസ്എസും, കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരെന്ന് നിസംശയം തെളിയുകയാണ്.

റിപബ്ലിക്ക് ടിവി വാര്‍ത്തസംഘം സഞ്ചരിച്ച കാര്‍ ആക്രമിച്ച് തകര്‍ക്കുകയും, വനിതാ മാധ്യമ പ്രവര്‍ത്തകരെ ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും ചെയ്തത് സജീവ ആര്‍എസ് എസ് പ്രവര്‍ത്തകരാണ്.

പന്തളം കുളനടയിലെ മുന്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സുന്ദരി അഭിലാഷിന്‍റെയും.

പന്തളത്തെ സജീവ ബിജെപി നേതാവ് പൃഥ്രിപാലിന്‍റെയും നേതൃതത്തിലായിരുന്നു ആക്രമണം അരങ്ങേറിയത്.

ഇവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ആക്രമണത്തില്‍ നിരവധി ദേശീയ മാധ്യമങ്ങളുടെ വനിതാ റിപ്പോട്ടറന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

തൊട്ട് പിന്നാലെ ഏഷ്യനെറ്റിന്‍റഎ ഡിഎസ്എന്‍ജി വാന്‍ തകര്‍ത്തതും റിപ്പോര്‍ട്ടര്‍ ടിവിയുടെ കാര്‍ തല്ലിതകര്‍ത്ത് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചത് ഇവരും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തരും ചേര്‍ന്നാണ് നിലയക്കലിന്‍റെ ചുമതല ഏറ്റെടുത്തത് പന്തളത്ത് നിന്ന് വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു.

സുന്ദരി അഭിലാഷ് വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. മറ്റൊരു അക്രമിയായ പൃഥ്രിപാല്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്‍റെ ഉപദേശക സമിതിയുടെ പ്രസിഡന്‍റാണ്.

ആര്‍എസ്എസകാരെടെപ്പം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ രഞ്ജിത്ത് മുക്കാളിയും അക്രമത്തിന് നേതൃത്വം നല്‍കി.

കോട്ടയം പളളിക്കത്തോട് സ്വദേശിയായ രഞ്ജിത്തും മാധ്യമ പ്രവര്‍ത്തരെ ആക്രമിക്കുന്നിതനായി പാഞ്ഞടുത്ത സംഘത്തിലുണ്ടായിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത നിരവധി പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നും അയ്യപ്പ ഭക്തനമാരാണെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചത്.

അക്രമം നടത്തിയ ശേഷം അത് പാവം വിശ്വസികളുടെ തലയില്‍ കെട്ടിവെക്കനുളള നിചമായ നീക്കമാണ് ആര്‍എസ്എസും , കോണ്‍ഗ്രസും നടത്തിയത്.

അക്രമണത്തിന് പിന്നില്‍ ആര്‍എസ് എസ് തന്നെയാണെന്ന് മന്ത്രിമാരായ കടകംപളളി സുരേന്ദ്രനും, ഇ പി ജയരാജനും ആരോപിച്ചു

ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലന്‍, സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അക്രമികള്‍ റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും തല്ലിത്തകര്‍ത്തു. പീപ്പിള്‍ ടിവി, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍റെ നേതൃത്വത്തില്‍ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി . ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നാല് മുതിര്‍ന്ന് എസ് പിമാരെ കൂടി ഡിജിപി ലോക്നാഥ് ബെഹറ ശബരിമലയിലേക്ക് നിയോഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here