മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കും നേരെ അക്രമം നടത്തിയത് സംഘപരിവാരം; ആര്‍എസ്എസ് അക്രമത്തില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി കടകംപള്ളി

ശബരിമലയില്‍ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമം അ‍ഴിച്ചുവിടുന്നത് ആര്‍എസ്എസ് അക്രമികളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അക്രമം ലേകം മുഴുവന്‍ കാണുന്നുണ്ട് സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ അക്രമം നടത്താന്‍ സംഘപരിവാരത്തിനും ആര്‍എസ്എസിനും ആരാണ് അനുമതി കൊടുത്തത്.

അയ്യപ്പ ഭക്തര്‍ ഇത്തരം അക്രമത്തില്‍ പങ്കെടുക്കില്ല. അക്രമം നടത്തി അത് അയ്യപ്പ ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം അ‍ഴിച്ചുവിടുന്നത് ആര്‍എസ്എസ് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ്. ശബരിമലയിലെത്തുന്നവര്‍ വിശ്വാത്തിന്‍റെ പുറത്താണ് എത്തുന്നത് വിശ്വാസികള്‍ക്ക് സമാധാനമായി തൊ‍ഴുത് മടങ്ങാനുള്ള അവസരം സംഘപരിവാരം നല്‍കണം.

വിധിയില്‍ ജനാധിപത്യ പ്രതിഷേധങ്ങളാവാം ആര്‍എസ്എസ് അക്രമത്തിനല്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ പ്രതിഷേധിക്കുന്ന കെ സുരേന്ദ്രന്‍ പോലും ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ഫെയ്സ്ബുക്കിലുള്‍പ്പെടെ കുറിപ്പെ‍ഴുതിയ സുരേന്ദ്രനാണ് ഇപ്പോള്‍ ഇവിടെ ചുറ്റിത്തിരിയുന്നതെന്നും കടകംപള്ളി പറഞ്ഞു.

റിവ്യൂ പെറ്റീഷനെ കുറിച്ച് ദേവസ്വംബോര്‍ഡ് പരിശോധിക്കും. അക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല.

അക്രമത്തെ പൊലീസിന് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel