ശബരിമലയില്‍ നാളെ നിരോധനാജ്ഞ; സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തരെ തടയില്ല; ആവശ്യമെങ്കില്‍ നിരോധനാജ്ഞ തുടരും

പത്തനംതിട്ട: സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആക്രമണം നടത്താന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തരെ തടയില്ല. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയപ്പോഴാണ് പ്രതിരോധിച്ചതെന്നും കലക്ടര്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ നിരോധനജ്ഞ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel