ശരണംവിളി മുഴങ്ങേണ്ട ശബരിമലയില്‍ കൊലവിളി; സംഘപരിവാറിനെതിരെ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്ന് കോടിയേരി; കോടതിവിധിയുടെ മറവില്‍ കലാപമുണ്ടാക്കാന്‍ ശ്രമം

തിരുവനന്തപുരം: ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിന്റെ അജണ്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ 10നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായത്. ആ വിധി എല്ലാവര്‍ക്കും ബാധകമായ ഒന്നാണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടുതാനും.

അതനുസരിച്ചുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സമരം ചെയ്യുന്ന ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ്സിനും സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കില്‍ അവരെന്തുകൊണ്ടാണ് റിവ്യു ഹര്‍ജി നല്‍കാത്ത് എന്ന് വ്യക്തമാക്കണം. കോടതിവിധിയുടെ മറവില്‍ കലാപമുണ്ടാക്കാനാണ് ഇരുകൂട്ടരും ശ്രമിയ്ക്കുന്നതെന്നും കോടിയേരി പറഞ്ഞു

ശരണംവിളി മുഴങ്ങേണ്ട ശബരിമലയില്‍ കൊലവിളിയുമായി ഓടിനടന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. സംസ്ഥാനത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അജണ്ടകള്‍ക്കെതിരെയും നമ്മുടെ നാട് ഒന്നിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News