സംഘപരിവാര്‍ ആക്രമണവും സമരവും; അയ്യപ്പഭക്തര്‍ക്കും ചിലത് പറയാനുണ്ട്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സംഘപരിവാര്‍ നടത്തുന്ന സമരത്തെ തള്ളി അയ്യപ്പഭക്തര്‍.

സമരത്തിന്റെ മറവില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍, ശബരിമലയില്‍ എത്തുന്ന തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ഭക്തര്‍ പറയുന്നു.

ഇന്ന് സന്നിധാനത്ത് എത്തിയ ഭക്തര്‍ പറയുന്നു:

”വളരെ മോശം സാഹചര്യമാണ് നിലവിലുള്ളത്. നിലയ്ക്കലില്‍ എത്തിയപ്പോള്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. അവിടെ രണ്ട് വശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്.

തൊഴാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കുന്നില്ല. പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയാണ്.

ഞങ്ങള്‍ അയ്യപ്പനെ കാണാന്‍ വരുന്ന വിശ്വാസികളാണ്. ആര്‍ക്ക് വേണമെങ്കില്‍ അയ്യപ്പനെ കാണാന്‍ വരാം. തൊഴാന്‍ എത്തുന്ന പാവങ്ങളെ ഇവര്‍ ബുദ്ധിമുട്ടിക്കുകയാണ്. നാമജപയാത്ര എന്ന് പറഞ്ഞിട്ട് ഇങ്ങനെ അതിക്രമം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News