ശബരിമലയില്‍ നിരോധനാജ്ഞ; തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല; ഹര്‍ത്താലിന്‍റെ മറവില്‍ ആക്രമണം അ‍ഴിച്ചു വിട്ട് സംഘപരിവാര്‍ സംഘടനകള്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ നാല് സ്ഥലങ്ങളില്‍ ഇന്ന് നിരോധനാജ്ഞ. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ. ശബരിമലയിലേക്ക് പോകാനെത്തുന്നവര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

ശബരിമലയിലെ സ്ത്രീ പ്രവേശനം തടഞ്ഞു കൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ ആക്രമണം. ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബസുകള്‍ക്ക് നേരെ സമരത്തിന്‍റെ മറവില്‍ ആക്രമണം. മുപ്പതിലധികം, ബസുകള്‍ തകര്‍ത്തു.

കോ‍ഴിക്കോട്ജില്ലയില്‍ മൂന്നിടത്ത് ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കുന്നമംഗലം, കുണ്ടായിത്തോട് മുക്കം എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്കാനിക ബസ്സുകള്‍ക്ക് നേരെയാണ് ആക്രമണം. തിരുവനന്തപുരത്ത് ആറ്റിങ്ങലിലും ചേര്‍ത്തലയിലും, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

സമാധാന സമരം എന്ന പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നിലയ്ക്കലിലടക്കം വലിയ തോതിലുള്ള അക്രമം നടത്തിയിരുന്നു. അയ്യപ്പഭക്തര്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിനെതിരെയും ശക്തമായ കല്ലേറടക്കമായിരുന്നു സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News