ചരിത്രത്തിലേക്ക് നടന്നുകയറാന്‍ സുഹാസിനി; വനിത റിപ്പോര്‍ട്ടര്‍ പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നു

പമ്പ: ചരിത്രം സൃഷ്ടിക്കാന്‍ സുഹാസിനി രാജ്.  വനിതാ റിപ്പോര്‍ട്ടര്‍ സന്നിധാനത്തേക്ക്.  ന്യൂയോര്‍ക്ക് ടെെംസിന്‍റെറിപ്പോര്‍ട്ടറായ സുഹാസിനി രാജാണ് സന്നിധാന ത്തേക്ക് പോകുന്നത്. ലക്നൗ സ്വദേശിയായ സുഹാസിനി ന്യൂയോര്‍ക്ക് ടെെംസിന്‍റെ ദില്ലി റിപ്പോര്‍ട്ടറാണ് .

പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നത്. ഒരു സംഘം പൊലീസ്  ഇവരെ അനുഗമിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍  റിപ്പോര്‍ട്ടറെ പമ്പയില്‍ തടയാന്‍ ശ്രമിച്ചെങ്കിലും റി പ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പ്രതിഷേധക്കാരോട് വ്യക്തമാക്കി.തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു.

ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ്  സന്നിധാനത്തേക്ക് പോകുന്നത്. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതായിരുന്നു ഇവര്‍.

;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News