പ്രതിഷേധക്കാരുടെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും; മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങി

പമ്പ: കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചാണ് ഇവര്‍ തിരിച്ചിറങ്ങിയത്. മരക്കൂട്ടത്ത് കനത്ത പ്രതിഷേധമാണ് ഉണ്ടായത്.

ഇവര്‍ക്ക് നേരെ അസഭ്യ വര്‍ഷമാണ് പ്രതിഷേധക്കാര്‍ നടത്തിയത്. പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. ലക്നൗ സ്വദേശിയായ സുഹാസിനി ന്യൂയോര്‍ക്ക് ടെെംസിന്‍റെ ദില്ലി റിപ്പോര്‍ട്ടറാണ് .

പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറിത്തുടങ്ങിയത്. പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറെ പമ്പയില് തടയാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പ്രതിഷേധക്കാരോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് . മരക്കൂട്ടത്തുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതായിരുന്നു ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News