ശബരിമലയില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അയ്യപ്പ വേഷധാരികളുടെ ആക്രമണം; സുഹാസിനി രാജിനെതിരെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും; കേസെടുത്ത് പൊലീസ്

പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് നേരെയും സംഘ്പരിവാര്‍ ആക്രമണം.മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെതിരെ മരക്കൂട്ടത്ത് കയ്യേറ്റം.

സുഹാസിനിക്ക് നേരെ അയ്യപ്പവേഷധാരികളുടെ നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും നടന്നത്.പ്രതിഷേധത്തിനൊടുവില്‍ പോലീസ് വലയത്തില്‍ സുഹാസിനി മലയിറങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കടുത്ത അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും ആക്രമണവും ഉണ്ടായതോടെയാണ് മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജ് തിരിച്ചിറങ്ങിയത്. മരക്കൂട്ടത്ത് ഇവരെ തടയുകയായിരുന്നു.

സുഹാസിനിക്ക് നേരെ അസഭ്യ വര്‍ഷമാണ് ഉണ്ടായത്. പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ ഇവര്‍ കയറാന്‍ സാധിക്കാതെ തിരിച്ചിറങ്ങുകയായിരുന്നു. ലക്നൗ സ്വദേശിയായ സുഹാസിനി ന്യൂയോര്‍ക്ക് ടെെംസിന്‍റെ ദില്ലി റിപ്പോര്‍ട്ടറാണ് .

നേരത്തെ പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറിത്തുടങ്ങിയത്. പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറെ പമ്പയില് തടയാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പ്രതിഷേധക്കാരോട് വ്യക്തമാക്കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതായിരുന്നു ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here