നിലക്കലിലെ ആക്രമണത്തിന് മുന്നില്‍ കൊടും ക്രിമിനല്‍ കുപ്പി സുബീഷ്; തലശേരി ഫസൽ വധം നടത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച ആർഎസ്എസുകാരന്‍; കുപ്പിയെ കുപ്പിയിലാക്കാന്‍ പൊലീസ്

നിലക്കലില്‍ ആക്രമണം നടത്തിയതിന് മുന്നില്‍ തലശ്ശേരിയിലെ കൊടും ക്രിമിനല്‍ കുപ്പി സുബീഷ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിലക്കല്‍ അക്രമികളുടെ ചിത്രത്തില്‍ മുഖം മറച്ച് നില്‍ക്കുന്നത് കുപ്പി സുബീഷാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുപ്പി സുബീഷിനെ അറിയുന്ന തലശ്ശേരിയിലെയും മാഹിയിലെയും ചിലര്‍ ഫേസ് ബുക്കിലൂടെയാണ് കുപ്പി സുബീഷിനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

തലശേരി ഫസൽ വധം നടത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച ആർ എസ് എസുകാരനാണ് കുപ്പി സുബീഷ്. മാഹിയിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകത്തിലും മുഖ്യപങ്ക് വഹിച്ചത് സുബീഷാണ്.

കുപ്പി സുബീഷ് ജാമ്യത്തിലിറങ്ങിയിട്ട് കുറേ നാളായെന്നും മാഹി പുതുച്ചേരി പോലിസ് കുപ്പിയെ സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്. പമ്പയിലും നിലയ്ക്കലും തമ്പടിച്ച അക്രമികളില്‍ സംസ്ഥാനത്തെ വന്‍ ക്രിമിനല്‍ സംഘമുണ്ടെന്ന് പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News