സംഘപരിവാറിന്‍റെ ഒരു വ്യാജ പ്രചാരണം കൂടി പൊളിഞ്ഞു; യുവതികള്‍ സന്നിധാനത്തെത്തിയാല്‍ അമ്പലമടച്ച് ഇറങ്ങിപ്പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് കണ്ഠര് രാജീവര്

സംഘപരിവാറിന്‍റെ ഒരു വ്യാജ പ്രചാരണം കൂടി പൊളിഞ്ഞു. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ അമ്പലമടച്ച് ഇറങ്ങിപ്പോകുമെന്ന് തന്ത്രി പറഞ്ഞെന്ന കള്ള പ്രചാരണമാണ് പൊളിഞ്ഞത്.

ഇറങ്ങിപ്പോവുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഡര് രാജീവര് വ്യക്തമാക്കി. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും രാജീവര് അഭ്യര്‍ത്ഥിച്ചു.

ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി വ്യാജ പ്രചരണം നടന്നിരിന്നു. ഇതിനെത്തുടര്‍ന്നാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News