നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം; അക്രമികളെ അറസ്റ്റ് ചെയ്തു നീക്കി

നിലക്കലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍  നിരോധനാജ്ഞ ലംഘിച്ചു. കൂട്ടം ചേര്‍ന്നെത്തിയ  പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. 40ലധികം ആളുകളാണ് കൂട്ടം ചേര്‍ന്ന് പ്രതിഷേധവുമായി എത്തിയത്.  നിരോധനാജ്ഞ ലംഘിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരിക്കുകയാണ്.

യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനുള്‍പ്പെടേയുളള സംഘമാണ് സംഘടിച്ചെത്തിയത്. സംഘ ര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

സമരത്തിന്‍റെ പേരില്‍ ശബരിമലയെ കലാപ ഭൂമിയാക്കരുതെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.  ക്രിമിനല്‍ സംഘങ്ങളെ പുറത്ത്നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ആര്‍ എസ് എസ്സിന്‍റേതെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News